NEWS

ദലിത്​ കൗമാരക്കാരന്‍ യു.പി ജുവനൈല്‍ ഹോമില്‍ മരിച്ച നിലയില്‍-ദുരൂഹത

സവര്‍ണരായ അന്തേവാസികള്‍ ബാലനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി കുടുംബം ആരോപിച്ചു

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ജു​വനൈല്‍ഹോമിന്‍റെ ശുചിമുറിയില്‍ 16കാരനായ ദലിത്​ ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുലന്ദ്​ശഹറില്‍ തിങ്കളാഴ്ചയാണ്​ സംഭവം.

‘തിങ്കളാഴ്ച വൈകീട്ട്​​ അഞ്ച്​ മണിയോടെ മകന്‍ തൂങ്ങിമരിച്ചതായി എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. പക്ഷേ അവനെ കൊലപ്പെടുത്തിയതാണെന്ന്​ എനിക്ക് ഉറപ്പുണ്ട്’ -കച്ചവടക്കാരനായ കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.സവര്‍ണരായ അന്തേവാസികള്‍ ബാലനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

‘രണ്ട് ദിവസം മുമ്ബ് ഞാന്‍ അവനെ കണ്ടിരുന്നു. അവിടെ നിന്ന്​ പുറത്തിറക്കാന്‍ എന്നോട്​ അവന്‍ കരഞ്ഞ്​ പറഞ്ഞു. ജുവനൈല്‍ ഹോം ജീവനക്കാരുമായി ഒത്തുചേര്‍ന്ന് അന്തേവാസികളില്‍ ചിലര്‍ അവനെ ക്രൂരമായി മര്‍ദിക്കുന്നുവെന്നാണ്​ അവന്‍ കരഞ്ഞ്​ പറഞ്ഞത്​. വാരിയെല്ലുകള്‍ ഒടിഞ്ഞുവെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. അവന്‍റെ ഇടുപ്പ്​ എല്ലിനും പരിക്കേറ്റിട്ടുണ്ട്. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? അവനെ പുറത്തിറക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവന്‍ മരിച്ചു’ കുട്ടിയുടെ പിതാവ്​ പറഞ്ഞു.

സവര്‍ണ ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന്​ ആരോപിച്ചാണ്​ 16കാരനെ ജൂലൈ 30ന്​ ജുവനൈല്‍ ഹോമിലാക്കിയത്​. അംറോഹയില്‍ തങ്ങളുടെ വീടിന്‍റെ മുകളിലെ നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലായിരുന്നു. ഇരുവരും സമപ്രായക്കാരായിരുന്നു. എന്നാല്‍ കുറച്ച്‌​ കാലങ്ങള്‍ക്ക്​ ശേഷം പെണ്‍കുട്ടിയുടെ കുടുംബം താമസം മാറിയെങ്കിലും ഇരുവരും ബന്ധം പുലര്‍ത്തി. പെണ്‍കുട്ടി​യായിരുന്നു തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അവനോട്​ ആവശ്യപ്പെട്ടതെന്ന്​ അമ്മാവന്‍ സാക്ഷ്യപ്പെടുത്തി. ഇരുവരും ഒളിച്ചോടിയതിന്​ പിന്നാ​െല പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു.

സവര്‍ണജാതിക്കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ച്‌​ കൗമാരക്കാരനെ ചിലര്‍ സ്​ഥിരം മര്‍ദിക്കാറുണ്ടായിരുന്നു. ജാതീയമായും അധിക്ഷേപിച്ചു. ജുവനൈല്‍ ഹോം അധികൃതരോട്​ കുടുംബം പരാതി​െപ​​ട്ടെങ്കിലും മര്‍ദനം കൂടിയതല്ലാതെ കുറഞ്ഞില്ല. മരിച്ച കൗമാരക്കാരന്‍റെ പിതാവിന്‍റെ പരാതിയനുസരിച്ച്‌​ എട്ടുപേര്‍ക്കെതിരെ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയതു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker