CrimeNEWS

സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ ക്രൂര കൊലപാതകം; പ്രതി യുവതിയുടെ ഭർത്താവെന്ന് പൊലീസ്, ബലാത്സംഗം നടന്നില്ലെന്നും വാദം, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

ഡല്‍ഹിയിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ ക്രൂര കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആവശ്യം.

അതേസമയം, ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ യുവതിയും താനും രഹസ്യമായി രജിസ്ട്രര്‍ വിവാഹം ചെയ്തവരാണെന്നും സംശയത്തിന്റെ പേരിലാണ് ഭാര്യയെ താന്‍ കഴുത്തറുത്തു കൊന്ന് മൃതദേഹം ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്റെ അറസ്റ്റു രേഖപ്പെടുത്തി. ഡല്‍ഹി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. എന്നാല്‍ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛന്റെ ആരോപണം.

മകള്‍ക്ക് ഇങ്ങനെയൊരു ഭര്‍ത്താവുള്ളതായി അറിയില്ലെന്ന് യുവതിയുടെ അച്ഛനമ്മമാര്‍ വ്യക്തമാക്കി.യുവതിയെ കാണാതായതായി പരാതി ലഭിച്ച ഉടനെ അന്വഷിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 27-ാം തീയതിയാണ് ഫരീദാബാദിലെ സൂരജ് ഖുണ്ഡില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker