KeralaNEWS

കോവിഡ് പരിശോധനകളില്‍ ക്രമക്കേട്; ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന സ്വകാര്യ ലാബ് പൂട്ടിച്ചു.
ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്ററാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് പൂട്ടിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ലാബിനെതിരെ നേരത്തേയും പരാതി ലഭിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിന് ലൈസന്‍സോ ഐ സി എം ആര്‍ അപ്രൂവലോ ഇല്ല. ഇവിടുത്തെ ജീവനക്കാര്‍ ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ കോവിഡ് പരിശോധന ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നും കണ്ടെത്തി.

അതേസമയം വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങള്‍ എല്‍.ഡി.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. മാത്രമല്ല പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധി, വാര്‍ഡ്/ ഡിവിഷന്‍ നമ്പര്‍ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തണം.

കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് വിവിധ പ്രദേശങ്ങളില്‍ ജനസംഖ്യാ ആനുപാതിക പ്രതിവാര രോഗനിരക്ക് കണക്കാക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും പരിശോധനയ്ക്കായി എത്തുന്ന വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ വിവിധ ലാബുകള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കോവിഡ് രോഗബാധിതരായ വ്യക്തികളെ ബന്ധപ്പെടുന്നതിനും തുടര്‍ അന്വേഷണം നടത്തുന്നതിനും തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker