CrimeNEWS

കൊവിഡ് രോഗത്തിന് വ്യാജചികിത്സ; ഉത്തർപ്രദേശ് സ്വദേശി കാസർകോട് അറസ്റ്റില്‍

ദേശീയപാതയോരത്ത് വലിയ ഫ്‌ളക്‌സ് കെട്ടിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവിടെ ചികിത്സ തേടി വന്നിരുന്നു

കാസർകോട്: ഉപ്പളയിൽ കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ നടത്തിയ ആളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് സ്വദേശി വിനീത പ്രസാദ് (36) ആണ് പിടിയിലായത്.യു.പി മോഡല്‍ ചികിത്സ എന്ന വ്യാജേനയാണ് ഇയാള്‍ മരുന്നുകള്‍ നല്‍കിയിരുന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സ് കേന്ദ്രീകരിച്ചാണ് വ്യാജ ചികിത്സ നടത്തിവന്നത്. ദേശീയപാതയോരത്ത് വലിയ ഫ്‌ളക്‌സ് കെട്ടിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്.

നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ കോവിഡിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവിടെ ചികിത്സ തേടി വന്നിരുന്നു. വ്യാജ ചികിത്സയെ കുറിച്ച് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഡെപ്യൂട്ടി ഡി.എം.ഒ, ഡോ. എ.ടി മനോജ് നിർദേശിച്ച പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്നാണ് മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിച്ചത്.
ധാരാളം മരുന്നുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker