CrimeNEWS

ഭക്ഷണത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി നഴ്​സിങ്​ വിദ്യാര്‍ഥിനിയെ സുഹൃത്ത്​ ബലാത്സംഗം ചെയ്​തു

ഭോപാല്‍: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി സുഹൃത്ത് ബലാത്സംഗം ചെയ്തതായി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഭോപാലിനടുത്ത് നിഷാത്ത്പുര പ്രദേശത്താണ് സംഭവം. പ്രതിയായ സുഹൃത്ത്
ആഗസ്റ്റ് 14ന് യുവതിയെ കാറില്‍ കോളജില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യാത്രാമധ്യേ വാങ്ങിയ ഭക്ഷണത്തില്‍ പ്രതി മയക്കുമരുന്ന് കലര്‍ത്തി. ഭക്ഷണം കഴിച്ച ശേഷം പാതി മയക്കത്തിലായ യുവതിയെ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെത്തിച്ച് പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വീഡിയോ കാണിച്ച് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ യുവതി സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. ശേഷം മാതാപിതാക്കള്‍ക്കൊപ്പമെത്തി അല്‍ജാപൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.പ്രതിയുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker