KeralaNEWS

തൃശൂരിൽ അതിശക്തമായ കാറ്റും മഴയും; മരങ്ങൾ കടപുഴകി, വ്യാപകനാശനഷ്ടം

പുലർച്ചെ അഞ്ചു മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വ്യാപകമായ കൃഷി നാശം ഉണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

തൃശൂ‍ർ: അതിശക്തമായ കാറ്റിലും മഴയിലും തൃശൂരിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

പുലർച്ചെ അഞ്ചു മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൂരിൽ പുതിയ സുവോളജിക്കൽ പാർക്കും കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ശക്തമായ കാറ്റ‍് വീശിയടിച്ചത്.

വീടുകൾക്ക് പുറത്ത് വെച്ചിരുന്ന പാത്രങ്ങൾ കാറ്റിൽ പറന്നുപോയി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമ്പതു മണിയോടെയാണ് മഴക്ക് ശമനം ഉണ്ടായത്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker