IndiaNEWS

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍…!

ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാര്‍ ഗ്രാമത്തിലെ ജനസംഖ്യ. ഇവി‌ടുത്തെ ബാങ്കുകളിലെ ആളോഹരി നിക്ഷേപം എന്നു പറയുന്നത് 12 ലക്ഷം രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

ഇന്ത്യയിലെ ഏറ്റവും സമ്പന്നര്‍ വസിക്കുന്ന ഇടമെന്നു കേള്‍ക്കുമ്പോല്‍ മുംബൈയും ഡല്‍ഹിയും ബാംഗ്ലൂരുമൊക്കെയാവും മനസ്സിലെത്തുക. എന്നാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ പട്ടണം കാണണമെങ്കില്‍ ഗുജറാത്തിലെ കച്ചിലുള്ള ‘മാധാപാര്‍’ ഗ്രാമത്തിലെത്തണം. സമ്പന്ന നഗരത്തിന്റെ ആഢംബരങ്ങളും ധാരാളിത്തങ്ങളും ഒന്നും പക്ഷെ ഇവി‌ടെ കാണാനില്ല. ഒരു തനി നാടൻ ഗ്രാമം.

ഗുജറാത്തിലെ കച്ച് ജില്ലയിലെ ‘മാധാപാര്‍’ കാഴ്ചയില്‍ ഒരു സാധാരണ ഗ്രാമം തന്നെ. ഗുജറാത്തിലെ സാധാരണ ഗ്രാമങ്ങളു‌ടെ കെട്ടിലും മ‌ട്ടിലും നില്‍ക്കുന്ന, ഇവിടം പക്ഷെ പ്രസിദ്ധമായിരിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളു‌ടെ പേരിലാണ്. 12-ാം നൂറ്റാണ്ടില്‍ കച്ച് ഗുര്‍ജാര്‍ ക്ഷത്രിയ വിഭാഗക്കാര്‍ ‘മാധാപാറി’ലെത്തിയതു മുതലാണ് ഈ നാ‌ടിന്‍റെ ചരിത്രം ആരിഭിക്കുന്നത്. ‘മാധാപാര്‍’ ഉള്‍പ്പെ‌‌ടെ 18 ഗ്രാമങ്ങളാണ് ഇവര്‍ ഇവിടെ സ്ഥാപിച്ചത്. 1473-1474 കാലഘ‌ട്ടത്തില്‍ ധനേതി ഗ്രാമത്തിൽ നിന്ന് ‘മാധാപറി’ലേക്ക് മാറിയ മാധ കാഞ്ചി സോളങ്കിയുടെ പേരില്‍ നിന്നാണ് ഗ്രാമത്തിനു ഈ പേര് ലഭിക്കുന്നത്. അന്ന് രൂപപ്പെട്ട ‘മാധാപാര്‍’ ഇന്ന് ‘ജുനാ വാസ്’ എന്നാണ് അറിയപ്പെടുന്നത്.
ഇതേ കാലത്തോട് അടുപ്പിച്ചാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവ ഇവി‌‌ടെ ഉയരുന്നത്.

ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം എന്നാണ് ‘മാധാപാര്‍’ അറിയപ്പെടുന്നത്. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിയും അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെയാണ് ജീവിക്കുന്നത്. എന്നാല്‍ തങ്ങളു‌ടെ പണം ഇവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ഇവരുടെ പതിവ്.

ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാര്‍ ഗ്രാമത്തിലെ ജനസംഖ്യ. ഇവി‌ടുത്തെ ബാങ്കുകളിലെ ആളോഹരി നിക്ഷേപം എന്നു പറയുന്നത് 12 ലക്ഷം രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശരാശരി ജി.ഡി.പി 132,000 ഡോളർ ആണ് ഇവിടുത്തേത്. എൻ‌.ആർ‌.ഐ നിക്ഷേപങ്ങളുടെ ബാരോമീറ്റര്‍ എന്നാണ് ഇവിടുത്തെ നിക്ഷേപങ്ങളെ സാമ്പത്തിക മേഖലയിലുള്ളവര്‍ വിളിക്കുന്നത്. 200 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഇവിടെയുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker