IndiaNEWS

ചുട്ട വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം കഴിച്ചു; യുവാക്കള്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം

റായ്പൂര്‍: ചുട്ട വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം തിന്ന രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കളാണ് പാമ്പിനെ തിന്ന് ഗുരുതരാവസ്ഥയിലായത്.

ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഇവര്‍ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി. പിന്നീട് ഇവര്‍ മദ്യത്തിനൊപ്പം പാമ്പിനെ കഴിക്കുകയായിരുന്നു.

രാജുവിന് പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാല്‍ഭാഗവുമാണ് കഴിച്ചത്.
പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. അതേസമയം, വിഷപ്പാമ്പായ ശംഖുവരയനെയാണു യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker