CrimeNEWS

മോഷണകാര്യത്തിൽ കോൺഗ്രസ്- കമ്യൂണിസ്റ്റ് വ്യത്യാസമില്ല; ഇന്നലെ പുത്തൂർ, ഇന്ന് സീതത്തോട്

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഭരിക്കുന്ന പുത്തൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി പുറത്തു വന്നത്. ഇന്നലെ സിപിഎംൻ്റെ നിയന്ത്രണത്തിലുള്ള സീതത്തോട് സഹകരണ ബാങ്കിനെതിരെ ഗുരുതര ക്രമക്കേടുകൾ വെളിച്ചത്തു വന്നു

പത്തനംതിട്ട: പാവപ്പെട്ടവനെ പറ്റിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങളില്ല. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഭരിക്കുന്ന പുത്തൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി പുറത്തു വന്നത്. ഇന്നലെ സിപിഎംൻ്റെ നിയന്ത്രണത്തിലുള്ള സീതത്തോട് സഹകരണ ബാങ്കിനെതിരെ ഗുരുതര ക്രമക്കേടുകൾ വെളിച്ചത്തു വന്നു.

ആരോപണങ്ങളുന്നയിച്ചിരിക്കുത് കോൺഗ്രസാണ്. ബാങ്കിൽ ഇടപാടുകാ‍ർ അറിയാതെ സ്ഥിരനിക്ഷേപത്തിൽ നിന്ന് മറ്റ് ചിലർക്ക് വായ്പ കൊടുക്കുന്നു എന്നാണ് പ്രധാന ആരോപണം.

വർഷങ്ങളായി സി.പി.എം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ  രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരായി ഉയർന്നിരിക്കുന്നത്.
നിക്ഷേപകർ പണം തിരികെ ചോദിക്കുമ്പോൾ ബാങ്കിലെ അടിയന്തര അവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സസ്പെൻസ് അക്കൗണ്ടിൽ നിന്ന് പണം മറിച്ച് നൽകിയതിന്റെ രസീതുകളും കോൺഗ്രസ് പുറത്ത് വിട്ടു.

2013 മുതൽ ബാങ്കിൽ കൃതൃമ രേഖകൾ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നത് എന്നും പരാതി ഉണ്ട്. ഭരണ സമിതി സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബാങ്കിനെ തള്ളി വിട്ടു, കേരള ബാങ്കിൽ  നിന്ന് സ്വർണ പണയത്തിൻ മേൽ ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല, ഇതോടെ ബാങ്കിന് വായ്പ കിട്ടാതെയായി തുടങ്ങി ഗൗരവമേറിയ പരാതികൾ ഏറെയുണ്ട്. നിലവിൽ സെക്രട്ടറി ബാങ്കിൽ നിന്ന് മാറി നിൽക്കുകയാണ്. പണം പിൻവലിക്കാൻ വരുന്ന നിക്ഷേപകരോട് സെക്രട്ടറി ഇല്ല എന്ന കാരണം പറയുകയാണ് ജീവനക്കാർ.
സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമരത്തിലാണ് കോൺഗ്രസ് ഇപ്പോൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker