CrimeNEWS

റോഡിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അപകടമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്, ദുരൂഹത

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റോഡിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം, അപകടമരണമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചയാളുടെ സാരിയും മറ്റു വസ്ത്രങ്ങളും സമീപത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.

സ്ത്രീയെ കാറില്‍നിന്നു തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ചു വീണ ശേഷം മറ്റു വാഹനങ്ങള്‍ കയറിയിറങ്ങിയതോ ആകാമെന്നു സംശയിക്കുന്നു. സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളില്‍ കാറിന്റെ ഡോറുകള്‍ അടഞ്ഞ നിലയിലാണ്. വാഹനത്തിലോ മറ്റെവിടെയെങ്കിലും വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിച്ചിരുന്നു.അതേസമയം, സംശയാസ്പദ സാഹചര്യത്തില്‍ കണ്ട കാറിന്റെ പിന്നാലെയെത്തിയ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ചിന്നംപാളയത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ അര്‍ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങി മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരു കാര്‍ സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും കാറില്‍നിന്ന് 2 പേര്‍ ഇറങ്ങുന്നതും സമീപത്തു ചെന്നു നോക്കിയശേഷം വീണ്ടും കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരുവള്ളൂര്‍ ഭാഗത്തുള്ള വാഹനമാണെന്നും എയര്‍പോര്‍ട്ട് റോഡിലൂടെ പോയി മടങ്ങിയെന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker