IndiaNEWS

കര്‍ഷക പ്രതിഷേധം; മൊ​ബൈ​ല്‍ ഇന്റര്‍നെറ്റ്‌, എ​സ്.​എം.​എ​സ്​ സേ​വ​ന​ങ്ങ​ള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്ക് വീണ്ടും നീട്ടി ഹരിയാന സര്‍ക്കാര്‍. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ക്രമസമാധാനനില വഷളായി സാഹചര്യത്തിലാണ് നടപടി.അതേസമയം, ബാങ്കിങ്, മൊബൈല്‍ റിച്ചാര്‍ജ് സേവനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ആഗസ്റ്റ് 28ന് കര്‍ഷകരെ ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ അനിശ്ചിതകാല ഉപരോധത്തിനിറങ്ങിയത്. കര്‍ണാലില്‍ മഹാ പഞ്ചായത്ത് വിളിച്ചു കൂട്ടിയ കര്‍ഷകരുമായി ജില്ല ഭരണകൂടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പൊലീസ് പ്രതിരോധം മറികടന്നുള്ള ജില്ല ആസ്ഥാനത്തെ ഉപരോധസമരത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker