IndiaNEWS

‘തന്തൈ പെരിയാറു’ടെ ജന്മദിനം ഇനിമുതൽ തമിഴ്‌നാട്ടിൽ നീതി ദിനം

ജാതിക്കെതിരെയും ബ്രാഹ്മണമേധാവിത്വത്തിനെതിരെയുമുള്ള 'പെരിയാർ'ടെ പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു

കടവുളില്ലെ, കടവുളില്ലെെ, കടവുൾ ഇല്ലവേ ഇല്ലെെ എന്നു പഠിപ്പിച്ച ‘തന്തെെ പെരിയാറു’ടെ ജന്മദിനമായ സെപ്റ്റംബർ17 ഇനി മുതൽ തമിഴ്നാട്ടിൽ നീതിദിനമായിരിക്കും എന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
അന്ന് സർക്കാർ ജീവനക്കാർ സാഹോദര്യം, സമത്വം, സ്വാഭിമാനം , യുക്തിവാദം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണം.
‘സ്വാഭിമാനം’ അതു തന്നെയാണ് എല്ലാ ജാതി, മത,ദൈവ വിശ്വാസങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം.

ഇത് പഠിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും സ്റ്റാലിൻ പറഞ്ഞു.

സ്റ്റാലിന്റെ ധീരമായ നടപടികൾ തമിഴ്‌നാട്ടിൽ തുടരുകയാണ്.

‘തന്തൈ പെരിയാർ’ എന്നറിയപ്പെടുന്ന ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. ‘പെരിയാർ’ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ നിന്നു.
‘പെരിയാർ’ യുക്തിവാദപ്രചാരണത്തിൽ തമിഴ്നാട്ടിലുടനീളം പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു.
ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിന് എതിരെയും നിരവധി സമരങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു.

ദളിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല എന്നുമാത്രമല്ല, അടുത്തേക്കുതന്നെ പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്ന അക്കാലത്ത് അതിനെതിരെ ഏറെ സമരങ്ങൾ നടത്തിയ ആളുകൂടിയാണ് ഇ.വി രാമസ്വാമി.

ടി.കെ. മാധവന്‍, കേളപ്പന്‍, വേലായുധമേനോന്‍, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരോടൊപ്പം വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ട ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്നാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker