KeralaNEWS

കെ.ടി.ജലീലിനെ തള്ളി മുഖ്യമന്ത്രി; സഹകരണ മേഖലയില്‍ ഇഡി അന്വേഷണം വേണ്ട 

മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. കെ.ടി.ജലീലിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് പ്രതികരണം.

സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല. സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് കെ.ടി.ജലീല്‍ നടത്തിയത്. ഇഡി ചോദ്യം ചെയ്തതുകൊണ്ട് കെ.ടി.ജലീലിന് ഇഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം കെ ടി ജലീലിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker