KeralaNEWS

മെഡിക്കൽ കോളജിൽ നിന്നു തള്ളി, സ്വകാര്യ ആശുപത്രിയിൽ കണ്ടുപിടിച്ചപ്പോഴേക്കും വൈകിപ്പോയി

കോഴിക്കോട്: നിപ്പ ബാധിച്ച കുട്ടി ചികില്‍സ തേടിയെത്തിയത് അഞ്ച് ആശുപത്രികളില്‍. ഒടുവിലെത്തിയ സ്വകാര്യ ആശുപത്രിയിലാണ് സംശയം തോന്നി സ്രവം പരിശോധനയ്ക്ക് അയച്ചത്.

കഴിഞ്ഞ 27നാണ് പനിയും ഛര്‍ദിയും ബാധിച്ച കുട്ടിയെ ഓമശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. കുറവില്ലാതെ വന്നതോടെ മറ്റ് രണ്ട് സ്വകാര്യആശുപത്രികളില്‍ കൂടി പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഒന്നാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ കോഴിക്കോട് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയത്തിന്റെ പേരിൽ ഈ ആശുപത്രി അധികൃതരാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. അങ്ങനെയാണ് ‘നിപ’യാണെന്ന് സ്ഥിരീകരിച്ചത്. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടി മരണത്തിനു കീഴടങ്ങി.

മൃതദേഹം നിപ പ്രോട്ടോകോള്‍ പാലിച്ച് കണ്ണപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കബറടക്കിയ ഭാഗത്തും പരിസരത്തും അണുനാശിനിയും ബ്ലീച്ചിങ് പൗഡർ അടക്കമുള്ള രാസവസ്തുക്കളും ഉപയോഗിച്ച് ശുചീകരിച്ചു. അതേസമയം രോഗത്തിന്റ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker