KeralaNEWS

സമരപന്തലില്‍ ബികോം പരീക്ഷ എഴുതിയ വിദ്യാർത്ഥി

നേര്യമംഗലം: ഡി.വൈ.എഫ്‌.ഐ റിലേസമരത്തില്‍ പങ്കെടുക്കാനെത്തിയ ബി.കോം വിദ്യാര്‍ഥി സമരപന്തലില്‍ പരീക്ഷ എഴുതിയത് കൗതുകമായി. ഡി.വൈ.എഫ്‌.ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി നേര്യമംഗലത്ത് സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരായ റിലേ സത്യാഗ്രഹ സമര പന്തലിലാണ് ബി കോം അഞ്ചാം സെമസ്റ്ററിന്റെ ആദ്യ ഇൻ്റേണല്‍ പരീക്ഷ എഴുതി പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളജ് വിദ്യാർത്ഥി എല്‍ദോസ് ജോയ് സമരത്തിന്റെ വേറിട്ട മുഖമായത്.

തൊഴിലില്ലായ്മ, ഇന്ധന വിലവര്‍ധന, വാക്‌സിന്‍ നിഷേധം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു റിലേ സമരം. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പരീക്ഷ ആയതിനാല്‍ എവിടെ ഇരുന്നും പരീക്ഷ എഴുതാമെന്നതുകൊണ്ട് എല്‍ദോസ് സമരം ഒഴിവാക്കാതെ സമര പന്തലിലെത്തി കൃത്യസമയത്ത് പരീക്ഷ എഴുതുകയായിരുന്നു. ഡി.വൈ.എഫ്‌.ഐ കടവൂര്‍ യൂണിറ്റ് പ്രസിഡന്റാണ് ബി.കോം വിദ്യാർഥിയായ എല്‍ദോസ് ജോയ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker