KeralaNEWS

മുട്ടില്‍ മരം മുറി കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

വയനാട്: മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം ഇരുപതാം തീയതി വരെയും നീട്ടി ബത്തേരി കോടതി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ , ജോസുകുട്ടി ആഗസ്റ്റില്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവരുടെ ജാമ്യാപേക്ഷ മുമ്ബ് കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ കോടതി തയാറായില്ല.

കേസിലെ പ്രതികളായ അഗസ്റ്റില്‍ സഹോദരങ്ങളും ഡ്രൈവര്‍ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ജാമ്യം നല്‍കേണ്ടയെന്ന തീരുമാനത്തില്‍ ബത്തേരി കോടതി എത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker