NEWS

ഗൂഗിൾ ക്രോം,മോസില ഫയർഫോക്സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം (Google Chrome), മോസില (Mozilla Firefox) ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍കാരിന്റെ ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In).ക്രോമിലെയും മോസിലയിലെയും പിഴവുകള്‍ മൂലം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
 
ക്രോം ഉപയോഗിക്കുന്നവര്‍ ഇതറിയുക

96.0.4664.209-ന് മുമ്ബുള്ള ക്രോം ബ്രൗസറിന്റെ പതിപ്പില്‍ ഹാകര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി ബഗുകള്‍ ഉണ്ടെന്ന് ഏജന്‍സി പറഞ്ഞു. ഈ ബഗുകളെ CVE-2021-43527, CVE-2022-1489, CVE-2022-1633, CVE-202-1636, CVE-2022-1859, CVE-2022-18320, CVE-2022-18320 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മോസില ഫയര്‍ഫോക്സ്, ക്രോം ബ്രൗസറുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ ഏജന്‍സി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോസിലയിലെ പോരായ്മ

101 വരെയുള്ള മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പിലെ അപാകതകള്‍ സിഇആര്‍ടി-ഇന്‍ സ്ഥിരീകരിച്ചു. മോസിലയിലെ എല്ലാ പിഴവുകളും ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണ്. 101-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് ഐഒഎസ് പതിപ്പുകളിലും 91.10-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് തണ്ടര്‍ബേര്‍ഡ് പതിപ്പുകളിലും 91.10-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് ഇഎസ്‌ആര്‍ പതിപ്പുകളിലും 101-ന് മുമ്ബുള്ള മോസില ഫയര്‍ഫോക്സ് പതിപ്പുകളിലും സിഇആര്‍ടി-ഇന്‍ ബഗുകള്‍ കണ്ടത്തിയിട്ടുണ്ട്. ബഗുകള്‍ പരിഹരിച്ച്‌ മോസില പുതിയ അപ്‌ഡേറ്റും പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ Mozilla Firefox iOS 101, Mozilla Firefox Thunderbird പതിപ്പ് 91.10, Mozilla Firefox ESR പതിപ്പ് 91.10, Mozilla Firefox പതിപ്പ് 101 എന്നിവ ഡൗണ്‍ലോഡ് ചെയ്യാം.


Back to top button
error: