CrimeNEWS

13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഗൂഢസംഘത്തെ അറസ്റ്റ് ചെയ്തു

പൂനെയിൽ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ തൊഴിലാളികളും റയിൽവേ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് ചില പ്രതികളെയും തിരയുകയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഓഗസ്റ്റ് 31ന് രാത്രി പെൺകുട്ടി പൂനെ റയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്. സമയം വൈകിയെന്നും വീട്ടിലേക്ക് എത്തിക്കാമെന്നും പറഞ്ഞാണ് ഡ്രൈവർ വാഹനത്തിൽ കയറ്റിയത്. തുടർന്ന് ചില സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. തുടർന്ന് വാഹനത്തിൽ നഗരം ചുറ്റി പല സ്ഥലങ്ങളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker