Big Breaking

മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു എന്ന ഉദ്യോഗസ്ഥയുടെ പരാതിയിൽ നടപടി

കാസര്‍കോട് റീസര്‍വേ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസില്‍ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന് പരാതി ഉന്നയിച്ച യുവതിയെ ആ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റി. കാസർകോട് കളക്ടറേറ്റിലെ ആർ സെക്ഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് യുവതി കൈപ്പറ്റി. ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റിത്തരണമെന്ന് യുവതി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപെട്ട് സർവേ ആൻ്റ് ലാന്റ് റെക്കോർഡ് ഡയറക്ടർക്ക് യുവതി പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല. പരാതിയില്‍ അന്വേഷണം കൃത്യമല്ലെന്ന് ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓഫീസിന് മുന്നില്‍ പ്രകടനവും കുത്തിയിരിപ്പും നടത്തി പ്രതിഷേധിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker