KeralaNEWS

ട്രെയിനിൽ അഭയം തേടിയ അമ്മയ്ക്കും മക്കള്‍ക്കും മല്ലപ്പള്ളി ആർ.ടി ഓഫീസ് ജീവനക്കാരുടെ സഹായഹസ്തം

കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാൻ കഴിയാതായ മഞ്ജുവും രണ്ടു മക്കളുമാണ് ട്രെയിനിൽ അഭയം തേടിയത്

സാമൂഹ്യ വിരുദ്ധരുടെ ശല്യം നിമിത്തം ട്രെയിനിൽ അഭയംതേടിയ മഞ്ജുവിന്റെ ഇളയ മകന്റെ പഠനം മല്ലപ്പള്ളി സബ് ആർ.ടി ഓഫീസിലെ ജീവനക്കാർ ഏറ്റെടുത്തു.
നിലവിൽ പത്തനാപുരം ഗാന്ധി ഭവനിൽ കഴിയുന്ന ഇവരുടെ ഇളയകുട്ടിക്ക് മല്ലപ്പള്ളി സബ് ആർ.ടി ഓഫിസ് ജീവനക്കാര്‍ പഠനോപകരണങ്ങളും, വസ്ത്രങ്ങളും കൈമാറി.

കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാൻ കഴിയാതായ മഞ്ജുവും രണ്ടു മക്കളും ട്രെയിനിൽ അഭയം തേടിയത് വാർത്തയായിരുന്നു.

ഇവരുടെ മൂത്തമകളുടെ പഠനം കോഴിക്കോട് ഫാറൂഖ് കോളജ് ഏറ്റെടുത്തിരുന്നു.ഇതിനിടയിൽ ഇളയ മകന്റെ പഠനം മല്ലപ്പള്ളി സബ് ആർ. ടി ഓഫീസിലെ മുഴുവൻ ജീവനക്കാരും ചേർന്ന് ഏറ്റെടുക്കുവാൻ തീരുമാനിക്കുകയായിരുന്നു.

പത്തനംതിട്ട ആർ.ടി.ഒ ജിജി ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ എം. ജി. മനോജ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആർ. പ്രസാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു എം. ജി, ഹരി പി, എ. എം. വി. ഐ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker