KeralaNEWS

പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് ; മോഡലിനെതിരെ കേസെടുത്തു

തിരുവല്ല: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെതിരെ കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍.എസ്.എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്ന വിശ്വാസത്തെ അവഗണിച്ച നിമിഷ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, നിമിഷയെ കൂടാതെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര്‍ സ്വദേശി ഉണ്ണിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഡിവൈ.എസ്.പി പറഞ്ഞു.

സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നാണ്. വ്രതശുദ്ധിയോടെയാണ് പുരുഷന്‍മാര്‍ പള്ളിയോടത്തില്‍ കയറുന്നത്. നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് പളളിയോടങ്ങള്‍ സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് രീതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker