NEWSWorld

അമേരിക്കന്‍ നടന്‍ മൈക്കിള്‍.കെ.വില്യംസ് മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ മൈക്കിള്‍.കെ.വില്യംസ് മരിച്ച നിലയില്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് 54 വയസ്സുകാരനായ വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അബോധാവസ്ഥയില്‍ താരത്തെ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ സംഘവും പോലീസും എത്തിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂ.

1995 ല്‍ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാര്‍ടൈം, 12 ഇയേഴ്‌സ് എ സ്ലേവ്, ദ ഗാംബ്ലര്‍, ദ പബ്ലിക് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

എന്നാല്‍ 2002 മുതല്‍ 2008 വരെ സംപ്രേഷണം ചെയ്യപ്പെട്ട ദ വയര്‍ എന്ന സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രത്തിലൂടെയാണ് മൈക്കിള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. എമ്മി പുരസ്‌കാരത്തിന് അഞ്ച് തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker