LIFEMovie

പാപ്പന്റേം സൈമന്റേം  പിള്ളേരിലെ ഗായകനടൻ ശ്രദ്ധേയനായി

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ, ഈ ചിത്രത്തിലൂടെ , ഗായകനായും, അഭിനേതാവായും കടന്ന് വന്ന പ്രവാസി മലയാളിയായ കാരുർ ഫാസിൽ ശ്രദ്ധേയനാവുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാരൂർ ഫാസിൽ ,പാപ്പൻ്റേം സൈമൻ്റേം പിള്ളേർ എന്ന ചിത്രത്തിൽ രണ്ട് ഗാനങ്ങൾ പാടുകയും, മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് , ശ്രദ്ധേയനായിരിക്കുകയാണ്. രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു.

നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പാടിയിട്ടുള്ള ഫാസിൽ, പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്.കാരൂർ കൊമ്പൊടിഞ്ഞാമക്കൽ സ്വദേശിയായകാരൂർ ഫാസിലിനെ,നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ട് അനുമോദിച്ചത്.ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കഥഎഴുതി സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ, സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്.

യുവതലമുറക്കുള്ള സന്ദേശത്തോടൊപ്പം, രക്ഷിതാക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് ഈ ചിത്രം. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിൽ ഗായകനായും, നടനായും എത്തിയ ഫാസിലും അതോടെ ശ്രദ്ധേയനായിക്കഴിഞ്ഞു. ജെയിംസ് പാറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി എന്നിവരോടൊപ്പം നല്ലൊരു കഥാപാത്രത്തെയും അവതരിപ്പിച്ചതോടെ, കാരൂർ ഫാസിൽ അഭിനയരംഗത്തും ശ്രദ്ധേയനായിരിയ്ക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker