IndiaNEWS

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാർ ഭാഗേൽ അറസ്റ്റിൽ. ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഛത്തീസ്ഗഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ബ്രാഹ്മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി. റായ്പൂർ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നന്ദകുമാർ ഭാഗേൽ ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്നും സെപ്റ്റംബർ 21 ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും  നന്ദ കുമാർ ഭാഗേലിന്റെ അഭിഭാഷകൻ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker