NEWSWorld

കാബൂളില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തം;പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂള്‍: കാബൂളില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂള്‍ നഗരത്തില്‍ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തു.

പാകിസ്ഥാന്‍ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്.

ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച്‌ കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു റാലി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇവിടെ നിന്ന് കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു മാര്‍ച്ച്‌ നടന്നത്. പാക് ഐഎസ്‌ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലില്‍ തങ്ങിയിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker