Big Breaking

വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് പരാതിയുമായി മെഹബൂബ മുഫ്തി

ശ്രീനഗര്‍ : താലിബാനെ പിന്തുണച്ച്‌ പ്രസ്താവന ഇറക്കിയതിന് തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് പരാതിയുമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി( പിഡിപി) നേതാവ് മെഹബൂബാ മുഫ്തി. ട്വിറ്റര്‍ വഴിയാണ് വീട്ടുതടങ്കലിലാണെന്ന വിവരം മെഹബൂബ മുഫ്തി അറിയിച്ചത്. ജമ്മുകശ്മീര്‍ ഭരണകൂടം തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും വീടും പരിസരവും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നുമാണ് മെഹബൂബ പറയുന്നത്.

അഫ്ഗാന്‍ വിഷയത്തിലും താലിബാനെ പിന്തുണച്ചും മെഹബൂബ മുഫ്തി നിരന്തരം പ്രസ്താവന ഇറക്കിയിരുന്നു. പാകിസ്താനുമായി ചര്‍ച്ചവേണമെന്ന നിലപാടാണ് കഴിഞ്ഞമാസങ്ങളില്‍ മെഹബൂബ എടുത്തത്. കേന്ദ്രസര്‍ക്കാര്‍ അഫ്ഗാന്‍ ജനതയെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണെന്നും ഇതേ അവസ്ഥയാണ് കശ്മീരിലെ ജനങ്ങളുടേതെന്നും മെഹബൂബ പറഞ്ഞിരുന്നു.

അതേസമയം മെഹബൂബയുടെ വാദത്തെ എതിര്‍ത്ത് കശ്മീര്‍ പോലീസ് രംഗത്തെത്തി. മുന്നേയുള്ള എല്ലാ നിയന്ത്രണങ്ങളും പരമാവധി എടുത്തുകളഞ്ഞിരിക്കുകയാണെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker