Big Breaking

നിപ വൈറസ്; സമ്പര്‍ക്കപ്പട്ടികയിലുള്ള 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്‌

സമ്പര്‍ക്കപ്പട്ടികയിലുള്ള 2 പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായത്.

പുണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച എട്ടു പേരുടെ സാംപിളുകളും നെഗറ്റീവായിരുന്നു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപ ബാധിച്ച് മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കളും സമ്പർക്കമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് നമുക്ക് ഈ ഘട്ടത്തിൽ ആശ്വാസകരമാണ്. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker