LIFEMovie

” മുട്ടുവിൻ തുറക്കപ്പെടും ” ആദ്യ വീഡിയോ ഗാനം റിലീസ്

ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ” മുട്ടുവിൻ തുറക്കപ്പെടും “എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ബിനോജ് ചക്രപാണി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് ഹരിചരൻ ആലപിച്ച ” വെയിലിൽ ഒരു കുളിർ…..” എന്നാരംഭിക്കുന്ന അതിമനോഹരമായ ഗാനം റിലീസായത്.

ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു. ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം,വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

എഡിറ്റർ-റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ-അനുകുട്ടൻ,കല-അയ്യപ്പൻ, മേക്കപ്പ്-സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം-അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഡിനു,സത്യൻ, സൗണ്ട് ഡിസൈൻ- ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്-വിഷ്ണു പുതിയറ,പ്രൊഡക്ഷൻ മാനേജർ-നിയാസ്. വാർത്ത പ്രചരണം-എ എസ് ദിനേശ്.

https://www.youtube.com/watch?v=ggYxJTNh0aY

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker