KeralaNEWS

ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം; 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവല്ല കുറ്റൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി സംഘടിപ്പിച്ചത്.പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി മാറിയത്. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സര്‍ക്കാര്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.

ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി സമ്പൂര്‍ണലോക്ക്ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് കൊണ്ട് പരിപാടി നടന്നത്. അതേസമയം പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker