KeralaNEWS

കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ക്ക്‌ ലൈസൻസില്ല; കളമശേരി പൊലീസ് കേസെടുത്തു

കൊച്ചി: സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. തോക്കുകള്‍ക്ക് ലൈസന്‍സില്ല. എസ്എസ്വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെ ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. ജമ്മു കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം.

സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിക്ക് തോക്കുകളുള്ള ആളുകളെ വിതരണം ചെയ്യുന്ന മറ്റൊരു ഏജന്‍സിയും പ്രതിസ്ഥാനത്തുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കും. തോക്കുകള്‍ക്ക് എഡിഎമ്മിന്റെ ലൈസന്‍സ് വേണം. ഇന്ന് രാവിലെ തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും രേഖകള്‍ ഹാജരാക്കിയിരുന്നില്ല.

ഈ തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി ജില്ലാ കളക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പൊലീസ് പരിശോധിക്കും. തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ അഞ്ച് തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ 18 തോക്കുകള്‍ കൊച്ചി പോലീസ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

നേരത്തെ തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് 5 തോക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പരിശോധനയില്‍ വ്യാജ ലൈസന്‍സുകളുടെ പിന്‍ബലത്തിലാണ് തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ഈ കാര്യങ്ങളില്‍ വ്യാപകമായ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker