Life Style

വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വൈപ്പറിനും വേണം പരിഗണന; വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാല്‍ വാഹനത്തില്‍ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം.

ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • വൈപ്പറുകള്‍ ഉയര്‍ത്തി വക്കുക

വെയിലത്ത് ദീര്‍ഘ നേരം പാര്‍ക്കു ചെയ്താല്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നത് അവയുടെ ആയുസ് വര്‍ദ്ധിപ്പിക്കും.

  • ഇടക്കിടെ ബ്ലേഡുകള്‍ മാറിയിടുക

സ്വാഭാവിക റബര്‍ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാല്‍ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ താരതമ്യേന കൂടുതല്‍ കാലം പ്രവര്‍ത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോള്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറിയിടുക. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ അധിക തവണ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചില്ലെങ്കില്‍പ്പോലും റബര്‍ പെട്ടെന്ന് ഉപയോഗശൂന്യമാകും.

  • തണുപ്പ്

തണുത്ത കാലാവസ്ഥ വൈപ്പര്‍ ഹോള്‍ഡറുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകള്‍ കട്ടിയാവുന്നതുമൂലം ഹോള്‍ഡറുകള്‍ക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടര്‍ച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

  • പുതിയ വൈപ്പറുകള്‍

ശരിയായി പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ ബ്ലേഡുകള്‍ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകള്‍ ശബ്ദം ഉണ്ടാക്കുന്നവയോ പോറല്‍ വീഴ്ത്തുന്നവയോ വൃത്തിയായും തുടര്‍ച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കില്‍ പുതിയ വൈപ്പറുകള്‍ എത്രയും വേഗം വാങ്ങിയിടുക.

  • പൊടിപടലങ്ങള്‍ നീക്കം ചെയ്യുക

ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യുന്നത് ചില്ലില്‍ പോറല്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കും.

 

Back to top button
error: