KeralaNEWS

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാകേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോടതി വിധിക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പരീക്ഷ സുപ്രീംകോടതി ഒരാഴ്ച്ചത്തേക്ക്‌
സ്റ്റേ ചെയ്യുകയായിരുന്നു.കേ​ര​ള​ത്തി​ല്‍ ടി​.പി​.ആ​ര്‍ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ല്‍ കൂ​ട​ത​ലാ​ണെ​ന്നും രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സുക​ളി​ല്‍ അ​മ്ബ​ത് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം കേ​ര​ള​ത്തി​ല്‍ ആ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റസൂല്‍ ഷാ കോടതിയെ സമീപിച്ചത്.

ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.എന്നാല്‍ എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ചയാണ് വീണ്ടും പരിഗണിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker