KeralaNEWS

നിപ വൈറസ് ; കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ സംബന്ധിച്ച് കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് കത്തയച്ചത്. കോഴിക്കോടുമായി അടുപ്പമുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലും ജാഗ്രത വേണം. രോഗികളുമായി പ്രാഥമിക സമ്പര്‍ക്കം, സെക്കന്‍ഡറി സമ്പര്‍ക്കം എന്നിവ ഉള്ളവരെ ജില്ലാ അതോറിറ്റി കണ്ടെത്തി ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്നീ 2 വിഭാഗങ്ങളായി തിരിക്കണമെന്നും കത്തില്‍ പറയുന്നു. നിപ ബാധിച്ചു മരിച്ച 12 കാരന്റെ വീടു സന്ദര്‍ശിച്ച കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, നിപ രോഗലക്ഷണങ്ങളുണ്ടായിരുന്ന 8 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇവരുടെ മൂന്ന് വീതം സാമ്പിളുകള്‍ അയച്ചതാണ് നെഗറ്റീവായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker