KeralaNEWS

മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ചത്.

സെപ്റ്റബര്‍ രണ്ടിനായിരുന്നു സംഭവം. പല്ലശ്ശന വി.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ വര്‍ഷ പരീക്ഷയ്ക്ക് പോകുന്നതിനു മുമ്പായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കുന്നതിനായി അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചു. എന്നാല്‍ ആളിക്കത്തിയ വര്‍ഷയുടെ മുടിയിലേക്കും വസ്ത്രത്തിലേക്കും പടര്‍ന്ന് ശരീരത്തില്‍ ഗുരുതരമായ പൊള്ളലേല്‍ക്കുകയായിരുന്നു. നിലവിളി കേട്ട്

വീട്ടിലെ മുറിയില്‍ കിടക്കുകയായിരുന്ന അച്ഛന്‍ അടുക്കളയിലെത്തിയപ്പോള്‍ പൊള്ളലേറ്റ മകളെയാണ് കണ്ടത്. ഉടന്‍ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

അവിടെ ഐ.സി.യു. കിടക്ക ഒഴിവില്ലാത്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാന്‍സായി 2.5 ലക്ഷം രൂപ അടയ്ക്കാന്‍ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു. ഇതിനു കഴിയാതെ വന്നതോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പുതുനഗരം പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അച്ഛന്‍ കണ്ണന്‍ പാലക്കാട്ട് ഓട്ടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. സഹോദരങ്ങള്‍: വിഷ്ണു, ജിഷ്ണു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker