Movie

കലവൂർ രവികുമാർ ‘കഥ മോഷ്ടിച്ച’ വിവരം, ഒടുവിൽ തിരക്കഥാകൃത്ത് തന്നെ സത്യാവസ്ഥ തുറന്നു പറയുന്നു

അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധത്തിന്‍റെ ആഴം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു 'ഇഷ്ട'ത്തില്‍. അച്ഛൻ്റെ നഷ്‌ടമായ പ്രണയം സാഷാത്കരിച്ച്‌ നല്‍കുന്ന മകനായി ദിലീപും അച്ഛനായി നെടുമുടി വേണുവുമാണ് അഭിനയിച്ചത്

തമാശയില്‍ പൊതിഞ്ഞ മനോഹരമായ ഫാമിലി എൻ്റെർടൈനറാണ് ‘ഇഷ്ടം’. ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നവ്യാനായരുടെ അരങ്ങേറ്റ സിനിമ കൂടിയാണ്. അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധത്തിന്‍റെ ആഴം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുയാണ് ‘ഇഷ്ട’ത്തില്‍. അച്ഛൻ്റെ നഷ്‌ടമായ പ്രണയം സാഷാത്കരിച്ച്‌ നല്‍കുന്ന മകനായി ദിലീപും അച്ഛനായി നെടുമുടി വേണുവുമാണ് അഭിനയിച്ചിരിക്കുന്നത്.

സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. എന്നാല്‍ താന്‍ ഈ സിനിമയുടെ തിരക്കഥ എഴുതാനിടയായ ആശയം എവിടെ നിന്നാണ് കിട്ടിയതെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

അച്ഛൻ്റെ പ്രണയം സഫലമാക്കാന്‍ ഇറങ്ങിയ മകൻ്റെ കഥ, അതായിരുന്നു ഇഷ്ടത്തിന്റെ മൂലകഥ.‌
ഈ കഥ താന്‍ മഹാഭാരതത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് രവികുമാർ പറയുന്നു. മഹാഭാരതത്തില്‍ ഭീഷ്മരും അച്ഛനായ ശന്തനുവും തമ്മിലുള്ള ബന്ധമാണ് പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിൻ്റെ വിവാഹം നടത്തികൊടുക്കുന്നത് മകനായ ഭീഷ്മരാണ്. ഇത് തന്നെയാണ് ‘ഇഷ്ട’ത്തിൻ്റെയും കഥ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker