KeralaNEWS

നിപ ബാധിതര്‍ക്ക് ഉപയോഗിക്കുന്നത് ട്രംപിന് കോവിഡിന് നല്‍കിയ മരുന്ന്

കോഴിക്കോട്: നിപ ബാധിതര്‍ക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്ന്.

റെംഡിസിവറും മറ്റൊരു ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപവൈറസ് ബാധിതര്‍ക്ക് നല്‍കുക. റിബാവെറിനും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് പുതിയ ചികിത്സാ പ്രോട്ടോകോളില്‍ പറയുന്നുണ്ടെങ്കിലും ആദ്യ രണ്ടുമരുന്നുകള്‍ക്കാണ് മുന്‍ഗണന. അതേസമയം, 400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്. അതില്‍ കോവിഡ് ചികിത്സയ്ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ

സമ്പര്‍ക്കപ്പട്ടികയിലുള്ള ഏതാനും പേര്‍ക്ക് ഫാവിപിരാവിര്‍ നല്‍കിയിട്ടുണ്ടെങ്കിലും റെംഡിസിവര്‍ നിപ സ്ഥിരീകരിച്ചതിനുശേഷമേ നല്‍കാന്‍കഴിയൂ. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കുന്നതിന് നിയന്ത്രണമുണ്ട്. റെംഡിസിവര്‍ ഇന്‍ജക്ഷനും ഫാവിപിരാവിര്‍ ഗുളികയുമാണ്. 2018-ല്‍ കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായപ്പോള്‍ വിദേശത്തുനിന്നാണ് മരുന്നെത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിന്‍ ആന്റിവൈറല്‍ മരുന്നായി ഉപയോഗിച്ചത്.

പക്ഷേ, ഇത് എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡിന്റെ രോഗതീവ്രത കുറയ്ക്കാന്‍ റെംഡിസിവര്‍ ഫലപ്രദമാണെങ്കിലും നിപ ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker