KeralaNEWS

ഞായറാഴ്ച ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ ; ഇളവുകൾ ആലോചനയിൽ, ഇന്ന് കോവിഡ് അവലോകന യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. പ്രധാനമായും ഞായറാഴ്ച ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ എന്നിവയില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.

മാത്രമല്ല നിപ സാഹചര്യവും വിലയിരുത്തും. ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചത്ര രോഗവ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയില്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കണമെന്നാണ് മിക്കവരുടേയും അഭിപ്രായം.

ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker