IndiaNEWS

മുംബൈയിലെ മുതിർന്ന സാമൂഹിക പ്രവർത്തകൻ മാധവൻ നായർ വിട പറഞ്ഞു

സി.പി.എം അംഗമായ മാധവൻ നായർ, മലയാള ഭാഷാ പ്രചാരണ സംഘത്തിലും സജീവമായിരുന്നു

മുംബൈ: മുതിർന്ന സാമൂഹിക പ്രവർത്തകൻ മാധവൻ നായർ നിര്യാതനായി. 85 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്നു.

മീരാറോഡ് ഈസ്റ്റിലെ ബിവർലി പാർക്കിൽ മകളുടെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മാലാഡ് ഈസ്റ്റ് കുരാർ വില്ലേജിലെ അമ്പേ മാതാ സൊസൈറ്റിയിലായിരുന്നു താമസം. തൃശൂർ വെള്ളാറ്റിന്നൂർ സ്വദേശിയാണ്.
ഭാര്യ നാരായണി അമ്മ. മക്കൾ : ഹേമ, അജിത.

മലാഡ് കുറാര്‍ വില്ലേജിൽ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്നു.
സി.പി.എം അംഗമായ മാധവൻ നായർ, മലയാള ഭാഷാ പ്രചാരണ സംഘത്തിലും സജീവമായിരുന്നു. സിപിഎം പ്രവർത്തകർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സംസ്കാരം മീരാറോഡിൽ നടന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker