KeralaNEWS

കെ.പി അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണംകാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാറിനും കെ ശിവദാസന്‍ നായര്‍ക്കും കെ പി സി സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡി സി സി പുന:സംഘടനക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ്. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ അര്‍ഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കിയതെന്നും ആരോപിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതിനുപിന്നാലെ ഇരുവരേയും സസ്‌പെന്‍ഡ്് ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker