Column

അതിഭീകരമായ കൂട്ടക്കുരുതിയുടെ കഥ, കൊന്നുതള്ളിയത് 10 ലക്ഷം ക്രൈസ്തവരെ

"10 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളെയാണ് തുർക്കിയിലെ ഖിലാഫത് ഭരണത്തിൻ കീഴിൽ വംശഹത്യ നടത്തിയത്. ഇതേ ഖിലാഫത്തിന്റെ പേരും പറഞ്ഞാണ് 1920 കളിൽ മലബാറിൽ ഹിന്ദു വംശഹത്യ നടന്നത് ..." ലോകത്തെ ഞെട്ടിച്ച അതിഭീകരമായ ഒരു കൂട്ടക്കുരുതിയുടെ കഥ പറയുന്നു സന്തോഷ് ജോർജ് കുളങ്ങര

1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ ക്രൈസ്തവരെ കൊല ചെയ്യുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത അർമേനിയൻ കൂട്ടക്കുരുതി അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നും രണ്ട് ലക്ഷത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നും പ്രശസ്ത ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.
എന്നാൽ, ഏതാണ്ട് 6 ലക്ഷം തുർക്കിഷ്, കുർദിഷ് മുസ്ലീങ്ങൾ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് തുർക്കിയുടെ വാദം. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇന്നും തുടരുന്നതിനിടയിലാണ് കണക്കുകളുമായി സന്തോഷ് ജോർജ് കുളങ്ങര രംഗത്തെത്തിയത്.

മലബാർ ലഹളയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ വർഷങ്ങൾക്ക് മുൻപ് അർമേനിയയിൽ നടന്നത് തന്നെയാണ് 1920 കളിൽ മറ്റൊരു രീതിയിൽ മലബാറിൽ ആവർത്തിച്ചതെന്നുമാണ് സന്തോഷിന്റെ വാദം. 10 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളെയാണ് തുർക്കിയിലെ ഖിലാഫത് ഭരണത്തിൻ കീഴിൽ 1900-1920 വർഷത്തിൽ വംശഹത്യ നടത്തിയത്.
ഇതേ ഖിലാഫത്തിന്റെ പേരും പറഞ്ഞാണ് 1920 കളിൽ മലബാറിൽ ഹിന്ദു വംശഹത്യ നടന്നതെന്നും സന്തോഷ് ജോർജ് പറയുന്നു.

ഫേസ്‌ബുക്കിൽ ‘അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ’ എന്ന പേരിലാണ് സന്തോഷ് ജോർജ് കുളങ്ങര ഇത് പങ്കുവെച്ചിരിക്കുന്നത്.ഇതു ശരിയെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബും സമ്മതിക്കുന്നു.

സഫാരി ചാനലിൽ ‘ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ’ 373 ആമത്തെ എപ്പിസോഡിലാണ് സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ ജനത അനുഭവിച്ച ക്രൂരതകൾ പറയുന്നത്.

”സമ്പുഷ്ടമായ ചരിത്രമുള്ള ജനവിഭാഗമായിരുന്നു അർമേനിയക്കാർ. പക്ഷെ ഇന്ന് അർമേനിയ എന്ന രാജ്യത്ത് അവശേഷിക്കുന്നത് വെറും 30 ലക്ഷം ജനങ്ങൾ മാത്രമാണ്. അവരുടെ ദുരന്തത്തിന്റെ, അവർ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതായി പോയതിന്റെ ഒരു കഥയുണ്ട്. ഇതിനെ കുറിച്ചുള്ള ചരിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് അർമേനിയൻ മ്യൂസിയത്തിലാണ്. അർമേനിയൻ കൂട്ടക്കൊല ചരിത്ര സത്യമാണെന്ന് അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ജൂത കൂട്ടക്കൊല പോലെയോ മറ്റ് കൂട്ടക്കുരുതി പോലെയോ ലോകമറിയുന്ന ഒരു കൂട്ടക്കൊലയായി ഇത് ചരിത്രത്തിൽ ഇടം പിടിച്ചില്ല.

അർമേനിയ ഒരു ചെറിയ രാജ്യമായിരുന്നു. ദുർബലരായ ആളുകളാണ്. വലിയ സൈനിക ശക്തിയോ സാമ്പത്തിക ശക്തിയോ നേടാത്ത രാഷ്ട്രം. 30 ലക്ഷം ആളുകൾ മാത്രം വസിക്കുന്നു.
എന്താണ് അർമേനിയൻ കൂട്ടക്കൊല…? എന്തുകൊണ്ടാണ് അങ്ങനൊന്ന് നമ്മൾ കേൾക്കാതെ പോയത്?
ക്രിസ്ത്യൻ രാഷ്ട്രമായി ലോകത്ത് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട രാജ്യം അർമേനിയ ആണ്. ക്രിസ്തീയ ഭൂരിപക്ഷമുള്ള നാടായിരുന്നു അത്. ഓട്ടോമൻ ഭരണം വന്നതോട് കൂടി കാര്യങ്ങൾ മാറിമറിഞ്ഞു…”
അദ്ദേഹം വീഡിയോയിൽ പറയുന്നു.

വീഡിയോ യൂട്യൂബിൽ കാണാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker