MovieNEWS

ഹോളിവുഡ് താരം ടോം ക്രൂസിന്റെ ബിഎംഡബ്ല്യു കാര്‍ മോഷണം പോയി

ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര കാര്‍ മോഷണം പോയി. ഏകദേശം ഒരു കോടിയോളം രൂപ വിലയുളള ബിഎംഡബ്ല്യു എക്‌സ് 7 കാറാണ് മോഷണം പോയത്.
കാറിനൊപ്പം താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു.
ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ സീരീസിന്റ ഏഴാം ഭാഗം ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

ചര്‍ച്ച് റോഡിലെ ഗ്രാന്റ് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കെയാണ് മോഷണം പോയത്. എന്നാല്‍ അത്യാധുനിക സുരക്ഷാ സംവിധാനമുള്ള കാര്‍ എങ്ങിനെയാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് വ്യക്തമല്ല. ട്രാക്കിങ് സംവിധാനം ഉള്ളതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, കാര്‍ നഷ്ടപ്പെട്ട വാര്‍ത്തയറിഞ്ഞ് ബിഎംഡബ്ല്യു കമ്പനി, ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker