NEWSPravasi

ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം

ദുബായ്: ടൂറിസ്റ്റ് വീസക്കാര്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും. മോഡേണ, ഫൈസര്‍ബയോടെക് , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്ര സെനേക, കോവിഡ്ഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രസെനേക ഫോര്‍മുലേഷന്‍), സിനോഫാം, സിനോവാക് കൊറോണ വാക്‌സിന്‍ ഇവയൊക്കെയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകള്‍.

അതേസമയം, നേരത്തെ സന്ദര്‍ശക വീസയെടുത്ത് യാത്രാ വിലക്ക് മൂലം യുഎഇയിലേയ്ക്ക് വരാന്‍ സാധിക്കാതെ കാത്തിരിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. താമസ വീസക്കാര്‍ക്ക് സമയം നീട്ടി നല്‍കിയ പോലെ സന്ദര്‍ശക വീസക്കാര്‍ക്കും ഇളവ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker