KeralaNEWS

ഡിസിസി പട്ടികയില്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് പ്രാധാന്യം നല്‍കി: ശിവദാസന്‍ നായര്‍

ഡിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ശിവദാസന്‍ നായര്‍ രംഗത്ത്. ഡിസിസി പട്ടികയില്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് പ്രാധാന്യം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. സസ്‌പെന്‍ഷന്‍ വന്നതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി അദ്ദേഹം രംഗത്തുവന്നത്.

താന്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയത്. എന്നാല്‍ വിമര്‍ശനം നടത്താന്‍ വളരെ സീനിയറായ തനിക്ക് അവകാശം ഇല്ല എങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാകുന്നു എന്നാണ് അര്‍ഥം. ചാനല്‍ ചര്‍ച്ചയുടെ പേരില്‍ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ല. നേതാക്കള്‍ക്ക് പോലും സദുദ്ദേശപരമായി വിമര്‍ശിക്കാന്‍ അവകാശമില്ലെങ്കില്‍ പാര്‍ട്ടി പാര്‍ട്ടിയല്ലാതായി മാറും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പിജെ കുര്യനും ആന്റോ ആന്റണി എംപിയ്ക്കുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിനെതിരെയും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker