NEWS

മുല്ലപ്പൂവിന് കിലോ ആയിരം രൂപ

കൊച്ചി: മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് വില ഉയര്‍ന്നത്.കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.
സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്ബോള്‍ വില ഉയരാന്‍ തുടങ്ങും. കോവിഡിനു മുൻപ് പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയിരുന്നു.

Back to top button
error: