BusinessTRENDING

ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്. ഭാവിയില്‍ ആഗോളതലത്തില്‍ സജീവമാകാനുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിഐഐ ബിസിനസ് ഉച്ചകോടിയിലാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ടാറ്റാ ഗ്രൂപ്പ് പ്രധാന ബിസിനസുകള്‍ വലിയ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നും, കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനുള്ള ഗ്രൂപ്പിന്റെ ലക്ഷ്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസ്സിന്റെ കാതലായ ഡിജിറ്റല്‍, ഡാറ്റ, നിര്‍മ്മിത ബുദ്ധി, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന ഒരു മാറ്റമായിരിക്കുമിതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നിലവിലുള്ള ബിസിനസ്സുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇലക്ട്രോണിക്സ് കമ്പനിയുടെ ആരംഭം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പിന്റെ ടാറ്റ ന്യൂ സൂപ്പര്‍ ആപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വാട്ടര്‍ ന്യൂട്രല്‍ എന്ന സങ്കല്‍പ്പവും അദ്ദേഹം പങ്കുവയ്ച്ചു.

ടാറ്റയുടെ ഓട്ടോ കമ്പനി പാസഞ്ചര്‍ കാറുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് മൂലം വിപണിയില്‍ ഓഹരികള്‍ ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളില്‍, കമ്പനി ബദല്‍ ഊര്‍ജ്ജം നോക്കുകയാണെന്നും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറയുന്നു. അതേസമയം കമ്പനിയുടെ മറ്റ് വിഭാഗങ്ങലിലെല്ലാം പുതിയ മോഡലുകളും ഉത്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ ടാറ്റാ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.

Back to top button
error: