IndiaNEWS

പിഴ അടയ്ക്കാന്‍ മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച ഓട്ടോ ഡ്രൈവർക്ക് സഹായഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥന്‍

ഏക വരുമാന മാര്‍ഗമായ ഓട്ടോ എത്രയും വേഗം പണമടച്ച് തിരികെയെടുക്കാൻ രോഹിത് ഖാഡ്‌സെ കണ്ടെത്തിയ വഴിയാണ്, മകന്റെ സമ്പാദ്യകുടുക്ക. കുടുക്ക പൊട്ടിച്ച് 2000 രൂപയുടെ ചില്ലറയുമായി രോഹിത് സ്റ്റേഷനിലെത്തി

 

പോലീസ് പിടിച്ചെടുത്ത തന്റെ കുടുംബത്തിലെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ സ്‌റ്റേഷനില്‍ നിന്നിറക്കാന്‍ മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച പിതാവിന് സഹായഹസ്തവുമായി അതേ സ്റ്റേഷനിലെ പോലീസ് ഉദ്യാഗസ്ഥൻ. നാഗ്പൂരിലാണ് സംഭവം.

നാഗ്പൂരിലെ രോഹിത് ഖാഡ്‌സെ എന്ന ഓട്ടോഡ്രൈവര്‍ക്കാണ് പോലീസ് ഓഫീസർ സഹായമെത്തിച്ചത്. ആഗസ്റ്റ് എട്ടിന് രോഹിത് ഖാഡ്‌സെ തന്റെ ഓട്ടോ നോ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്‌തു.
പോലീസ് 200 രൂപ പിഴയിടുകയും ചെയ്തു. എന്നാല്‍, ഇതുകൂടാതെ മുന്‍ നിയമലംഘനങ്ങളും അടക്കം 2000 രൂപ ഖാഡ്‌സെക്ക് പിഴ അടക്കേണ്ടതായി വന്നു. പണം അടക്കാന്‍ കഴിയാതെ വന്നതോടെ പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു.
ഏക വരുമാന മാര്‍ഗമായ ഓട്ടോ എത്രയും വേഗം പണമടച്ച് തിരികെയെടുക്കാൻ രോഹിത് ഖാഡ്‌സെ കണ്ടെത്തിയ വഴിയാണ്, മകന്റെ സമ്പാദ്യകുടുക്ക.
കുടുക്ക പൊട്ടിച്ച് 2000 രൂപയുടെ ചില്ലറയുമായി
സ്‌റ്റേഷനിലെത്തിയ രോഹിതിനോട് പോലീസുകാർ കാര്യം ആരാഞ്ഞു.

പിഴ അടയ്ക്കാന്‍ മകന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചത് അറിഞ്ഞതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അജയ് മാളവ്യ തന്നെ പിഴത്തുക അടക്കുകയും വാഹനം വിട്ടുനല്‍കുകയുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker