LIFEMovie

മുണ്ടൂർ മാടനായി പവൻ കല്യാൺ; അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്, ടീസര്‍ പുറത്ത്‌

പൃഥ്വിരാജ്- ബിജുമോനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമായ അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേക്കിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഭീംല നായക് എന്ന പവന്‍ കല്യാണിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസറാണ് പുറത്തുവിട്ടത്. റാണ ദഗുബട്ടിയാണ് മറ്റൊരുകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദകചക്ക എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പും പശ്ചാത്തലമായി കേള്‍ക്കാം. മലയാളത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലതെയാണ് എസ്. തമന്‍ തീം സോങ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ജേക്സ് ബജോയ് ഓരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോങ്ങാണിത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്നു. ത്രിവിക്രം ഡയലോഗുകള്‍ രചിച്ചിരിക്കുന്നു. നിത്യ മേനോന്‍ ആണ് നായിക. ഛായാഗ്രഹണം രവി.കെ ചന്ദ്രന്‍ . 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker