KeralaNEWS

കൈ തല്ലിയൊടിച്ചു, പീഡനം; ഇടുക്കിയില്‍ മക്കളെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങി

ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങി. ഇടുക്കി കരുണാപുരത്താണ് സംഭവം. ചാക്കോ(74), റോസമ്മ(70) ആണ് പീഡനം സഹിക്കാന്‍ കഴിയാതെ മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി. തുടര്‍ന്ന് പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി താമസമാരംഭിച്ചു. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്‌നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും.

ഈ നരക യാതനയ്ക്കിടെ കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഷെഡിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചു. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് മകന്റെ ഭീഷണി. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി. അതേസമയം, സംരക്ഷണം ഉറപ്പാക്കാന്‍ ഇളയമകനായ ബിജുവിനെ തേടി നടക്കുകയാണ് പോലീസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker