CrimeNEWS

4 വയസുള്ള മകന്‍ അയല്‍ക്കാരന്റെ വീടിന് മുന്നില്‍ മൂത്രമൊഴിച്ചു; അമ്മയെ വെട്ടിക്കൊന്നു

ന്യൂഡല്‍ഹി: നാല് വയസുള്ള മകന്‍ അയല്‍ക്കാരന്റെ വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിന് അമ്മയെ വെട്ടിക്കൊന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ 33കാരിയായ സാവിത്രിയെന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. അതേസമയം, സാവിത്രിയെ കൊലപ്പെടുത്തിയത് അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറച്ചു ദിവസം മുമ്പ് സാവിത്രിയുടെ മകന്‍ അടുത്ത വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. അയല്‍ക്കാരും നാട്ടുകാരും ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും ഓഗസ്റ്റ് 11ന് അയല്‍വാസിയായ പ്രായപൂര്‍ത്തയാകാത്ത കുട്ടി ഒരു റേസര്‍ ഉപയോഗിച്ച് സാവിത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാവിത്രിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker