KeralaNEWS

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: ഒടുവിൽ മദ്യം വാങ്ങാൻ നിബന്ധന ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. വാക്സീൻ സ്വീകരിച്ചവർ, ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്കു മാത്രമേ നാളെ മുതൽ മദ്യം വാങ്ങാൻ കഴിയൂ.

72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണു വേണ്ടത്. ഒരു ഡോസ് വാക്സീൻ സ്വീകരിച്ചവർക്കും ഒരു മാസത്തിനു മുൻപ് കോവിഡ് പോസിറ്റീവ് ആയതായി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇളവുണ്ട്. ബെവ്കോ ഔട്‌ലറ്റുകൾക്കു മുന്‍പിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു നിർദേശം നൽകി.

കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാനുള്ള നിബന്ധന ഔട്ട്‌ലെറ്റുകൾക്കും ബാധകമാക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാരിന്റെ യു ടേൺ. ഔട്ട്‌ലെറ്റുകൾക്കു കടകളിലെ നിബന്ധന ഒഴിവാക്കിയതിൽ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും നിലപാടു മാറ്റാൻ സർക്കാർ തയാറായിരുന്നില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker